വഴിക്കാഴ്ചകളില്‍...

ബീഹാര്‍,ബോധഗയ, നളന്ദ,ഗംഗ, പാറ്റ്ന ,പാനിപ്പട്ട്,കുരുക്ഷേത്ര ഛണ്ഡീഗഢ്, ശിലോദ്യാനം, പഞ്ചാബ്,അമൃതസരസ്, ജാലിയന്‍വാലാബാഗ്,കാശ്മീര്‍,,ശ്രീനഗര്‍, ഗുല്‍മാര്‍ഗ് , തമിഴ് നാട് ,മറീനബീച്ച്,മാമല്ലപുരം,ആന്തമാന്‍ ,കാലാപാനി,വണ്ടൂര്‍ബിച്ച്,ജറാവ,ഹാരിയറ്റ്,ചുണ്ണാമ്പുകല്‍ഗുഹകള്‍, റോസ് ദ്വീപ്, രാധാനഗര്‍ബീച്ച്, മൂന്നാര്‍, പൊരുന്തേനരുവി,പരുന്തുംപാറ,വേളി,ഖസാക്ക്, തെന്മല,വയനാട് ഇടയ്കല്‍ ഗുഹ,ഖജുരാഹോ,വാരണാസി, സാരാനാഥ്, സാഞ്ചി,ബിംബെട്ക്,ഝാന്‍സി, ഗ്വാളിയോര്‍, ഓര്‍ച്ച,ആസാം,കാഠ്മണ്‍ഡു,സിംല, ഷില്ലോംഗ്, അഗര്‍ത്തല,ഭോപ്പാല്‍,,ഭോജ്പൂര്‍, മേഘാലയ,മിസോറാം ഡാര്‍ജിലിംഗ്

Monday, February 27, 2012

ഹായ് മൂന്നാറിന്റെ മുഖഭാവങ്ങള്‍ എത്ര ഹൃദ്യം ! -1

മൂന്നാര്‍ ..  ഇന്ത്യയിലെ അനുഗ്രഹീതപ്രദേശം.സ്വര്‍ഗ സ്പര്‍ശം എവിടെയും.എനിക്ക് വാക്കുകള്‍ ഇല്ല .നിങ്ങളെ മൂന്നാറിലേക്ക് ക്ഷണിക്കുന്നു . നിങ്ങളുടെ യാത്രയ്ക്ക് ഒരു ആമുഖം ഈ ചിത്രങ്ങളിലൂടെ ആകട്ടെ. ഞാനും എന്റെ സ്നേഹിതന്‍ പ്രിന്‍സും എടുത്ത ചിത്രങ്ങള്‍ പങ്കിടുകയാണ് .വിവരണങ്ങള്‍ സാഹസികം ആകും എന്നതിനാല്‍ ഒഴിവാക്കുന്നു. നിങ്ങള്‍ ഓരോ ചിത്രത്തോടുമുള്ള കമന്റുകള്‍ എഴുതാന്‍ മടിക്കേണ്ട  .അത് വായിക്കാന്‍ ഞങ്ങള്‍ക്കും താല്പര്യം.തുടര്‍ന്നുള്ള ലക്കങ്ങളില്‍ മൂന്നാര്‍ കാഴ്ചകള്‍ തുടരും ..ആദ്യം പ്രിന്‍സിന്റെ ക്യാമായോടൊപ്പം പോകാം.







തുടരും

Saturday, February 25, 2012

പരുന്തുംപാറയില്‍ ഒരു സന്ധ്യ (ഇടുക്കിക്കാഴ്ച -3 )

ഇടുക്കിയില്‍ നിന്നും കാഴ്ചകള്‍ ഇല്ലേ ? ഒരു സുഹൃത്ത് ചോദിച്ചു .
കണ്ണ് ഉള്ളിടത്തോളം കരള്‍ ഉള്ളിടത്തോളം തീരാത്ത കാഴ്ചകള്‍ . പീരുമേടിനടുത്ത്‌ പരുന്തും പാറ .
പരന്ന പാറ തമിഴ് ചേര്‍ന് പരുന്തും പാറ ആയതെന്നു പ്രിന്‍സ് പറഞ്ഞു. കാറ്റിന്റെ നിലയ്ക്കാത്ത ഒഴുക്കില്‍ പരുന്തൊഴികെ മറ്റെല്ലാ   ചിറകുകളും പരാജയപ്പെട്ടതും ആകാം കാരണം ..
പരുന്തും പാറ ഒരായിരം കാഴ്ചയാണ്.
ഓരോ നിമിഷവും അത് മാറും.
ഞാന്‍ രണ്ടാം തവണ ആണ് .അന്ന് വന്നപ്പോള്‍ മൂടല്‍ മഞ്ഞു താഴ്ന്നു വിശ്രമിക്കുന്ന അടിവാരങ്ങള്‍ കണ്ടു .ഈ സന്ധ്യക്ക്‌ മറ്റൊരനുഭവം. രാവിലെ വന്നാല്‍ ഉച്ചയ്ക്ക് നിന്നാല്‍ ഒക്കെ വേറിട്ട വേഷങ്ങള്‍ അണിയും.
സാഹസികരായ യൌവ്വനം മുതല്‍ മനസ്സ് കോര്‍ത്ത്‌തുന്നിയ പ്രണയികള്‍ വരെ അല്ലെങ്കില്‍ നിരാശയുടെ കാടറിഞ്ഞവര്‍ മുതല്‍ വസന്തത്തിന്റെ കൂടറിഞ്ഞവര്‍ വരെ  ഇവിടെ ഉണ്ടാകും .
ബാല്യം മുതല്‍ വാര്‍ദ്ധക്യം വരെ സമപ്രായമാകുന്ന ഇടം .
കൂടുതല്‍ പറയുന്നില്ല
ദാ വരൂ 
കാണൂ